തിരുവനന്തപുരം: ഐസിഐസിഐ ബാങ്ക് മെഡിക്കല്‍ ഡോക്ടര്‍മാര്‍ക്കായി രാജ്യത്തെ സമഗ്രമായ ബാങ്കിങ് പദ്ധതികള്‍ അവതരിപ്പിച്ചു. ഡോക്ടര്‍മാര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചു കൊണ്ട് ‘സല്യൂട്ട് ഡോക്ടേഴ്സ്’ എന്ന പദ്ധതിക്കു കീഴില്‍ ഓരോ ഡോക്ടര്‍മാര്‍ക്കും ആവശ്യമായമുള്ള കസ്റ്റമൈസ്ഡും, മൂല്യാധിഷ്ഠിത സേവനങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുതല്‍ സീനിയര്‍ കണ്‍സള്‍ട്ടന്റും, ആശുപത്രിയുടെയോ ക്ലിനിക്കിന്റെയോ ഉടമയായ ഡോക്ടേഴ്സ് വരെ ഇതില്‍ ഉള്‍പ്പെടും. സേവനങ്ങള്‍ പലതും ഡിജിറ്റലും ഉടനടി ലഭ്യമാകുന്നതുമാണ്. ഡോക്ടര്‍മാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ആവശ്യമായ ബാങ്കിങ് സേവനങ്ങളെല്ലാം ഇതിനു കീഴില്‍ ലഭ്യമാകും. ഉപഭോക്താക്കള്‍ക്ക് ബാങ്കിങ് സേവനങ്ങള്‍ ഡിജിറ്റലായും തടസമില്ലാതെയും ലഭ്യമാക്കുന്ന 500ഓളം സേവനങ്ങള്‍ അടങ്ങിയ ബാങ്കിന്റെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ ഐസിഐസിഐ സ്റ്റാക്കാണ് ഈ പദ്ധതിക്ക് കരുത്തേകുന്നത്.
സല്യൂട്ട് ഡോക്ടേഴ്സിലൂടെ നൂതനമായ സേവനങ്ങളാണ് ബാങ്ക് ലഭ്യമാക്കുന്നത്. വ്യക്തിഗതവും ബിസിനസ്പരവുമായ ആവശ്യങ്ങള്‍ക്കായി സേവിങ്സ്, കറണ്ട് ആക്കൗണ്ടുകളിലൂടെ നിരവധി പ്രീമിയം സേവനങ്ങളുണ്ട്. വീട്, വാഹനം, വ്യക്തിഗതം, വിദ്യാഭ്യാസം, മെഡിക്കല്‍ ഉപകരണങ്ങള്‍, ക്ലിനിക്ക് അല്ലെങ്കില്‍ ആശുപത്രി സ്ഥാപിക്കാന്‍, ബിസിനസ് എന്നിവയ്ക്കും, പങ്കാളികളുമായി സഹകരിച്ച് ഡോക്ടര്‍മാര്‍ക്ക് അവരുടെ ജീവിതശൈലി ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും ക്ലിനിക്/ആശുപത്രി കൈകാര്യം ചെയ്യുന്നതിനുമുള്ള മൂല്യാധിഷ്ഠിത സേവനങ്ങളും ലഭ്യമാക്കും.
ഡോക്ടര്‍മാര്‍ സമൂഹത്തിന് നല്കുന്ന സേവനങ്ങളെ ഐസിഐസിഐ ബാങ്ക് ആദരിക്കുന്നുവെന്നും ഈ ദേശീയ ഡോക്ടര്‍മാരുടെ ദിനത്തില്‍ അവര്‍ ചെയ്യുന്ന സേവനത്തിനും ത്യാഗത്തിനും നന്ദി പ്രകടിപ്പിക്കാനായാണ് ‘സല്യൂട്ട് ഡോക്ടേഴ്സ്’ അവതരിപ്പിക്കുന്നതെന്നും എല്ലാ ബാങ്കിംഗ് സേവനങ്ങളും ഒരു പ്ലാറ്റ്ഫോമില്‍ ഡിജിറ്റലായി ഐസിഐസിഐ സ്റ്റാക്കിന്റെ ഭാഗമാണ് ഈ സേവനങ്ങളെന്നും ഡോക്ടര്‍മാര്‍ക്കിടയില്‍ നിരന്തരം ഗവേഷണം നടത്തിയാണ് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുതല്‍ ആശുപത്രിയുടെയോ ക്ലിനിക്കിന്റെയോ ഉടമയായ ഡോക്ടേഴ്സിന്റെ വരെ ബാങ്കിങ് ആവശ്യങ്ങള്‍ മനസിലാക്കിയതെന്നും ഐസിഐസിഐ ബാങ്ക് ലയബിലിറ്റീസ് മേധാവി പ്രണവ് മിശ്ര പറഞ്ഞു.
ഡോക്ടര്‍മാരുടെ വ്യക്തിപരവും ബിസിനസ് ആവശ്യങ്ങള്‍ക്കുമായുള്ള സേവിങ്സ്, കറണ്ട് അക്കൗണ്ടുകള്‍, 10 കോടി രൂപവരെയുള്ള മോര്‍ട്ട്ഗേജ് ലോണുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ക്കായുള്ള ലോണ്‍, ബിസിനസ് ലോണ്‍, പേഴ്സണല്‍ ലോണ്‍, വിദ്യാഭ്യാസ വായ്പ, വാഹന ലോണ്‍ തുടങ്ങി പ്രത്യേകം തയ്യാറാക്കിയ വായ്പാ പദ്ധതികള്‍, ബിസിനനസ് സഹായങ്ങള്‍, ഓണ്‍ലൈന്‍ ക്ലിനിക്ക് സെറ്റപ്പ് തുടങ്ങിയ മറ്റ് മൂല്യാധിഷ്ഠിത സേവനങ്ങളും ‘സല്യൂട്ട് ഡോക്ടേഴ്സ്’ പദ്ധതയില്‍ ഉള്‍പ്പെടുന്നു.
—