തിരുവനന്തപുരം: വർക്കല ബീച്ചിൽ വിദേശവനിതകൾക്ക് നേരെ ലൈംഗികാതിക്രമം. തിങ്കളാഴ്ച വൈകുന്നേരം 5.30 ന് തിരുവമ്പാടി ബീച്ചിലായിരുന്നു സംഭവമുണ്ടായത്. ഫ്രാൻസ് സ്വദേശിനിയായ യുവതി വൈകുന്നേരം നടക്കാനിറങ്ങിയപ്പോൾ ബൈക്കിലെത്തിയ രണ്ടംഗസംഘം ഇവരെ കടന്നുപിടിക്കാൻ ശ്രമിക്കുകയായിരുന്നു.ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ വർക്കല പോലീസ് കേസെടുത്തു.