ദുബായ് ;ദുബായിൽ ഗര്‍ഭിണികള്‍ക്ക് കോവിഡ് വാക്സിനേഷന് ആരംഭിച്ചു .ദുബായ് ഹെല്‍ത്ത് അതോറിറ്റി ആണ് ഇക്കാര്യം അറിയിച്ചത് . ഗര്‍ഭകാലം 13 ആഴ്ച കഴിഞ്ഞവര്‍ക്ക് ദുബൈ ഹെല്‍ത്ത് അതോറിറ്റിയുടെ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ വഴിയോ 800342 എന്ന വാട്സാപ് നമ്പറിലോ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത് അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് വാക്സിന് ലഭിക്കുക.
അതേസമയം യുഎഇയില്‍ 1747 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1731 പേര് സുഖം പ്രാപിക്കുകയും നാല് പേര് മരണപ്പെടുകയും ചെയ്തു.പുതിയതായി നടത്തിയ 3,02,318 പരിശോധനകളില്‍ നിന്നാണ് രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,32,907 പേര്‍ക്ക് യുഎഇയില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,11,442 പേര് രോഗമുക്തരാവുകയും 1,811 പേര് മരണപ്പെടുകയും ചെയ്തു.