പോത്തൻകോട്: ശാന്തിഗിരിക്ക് സമീപം ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പ്ലസ് ടു വിദ്യാർഥി മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു .ചെമ്പഴന്തി എച്ച്എസ്എസിലെ പ്ലസ് ടു വിദ്യാർഥി ശ്രീകാര്യം കരിയം കല്ലുവിള ശ്രീകല ഭവനിൽ ശ്രീജേഷ് മഹേന്ദ്രൻ(18) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന കരിയം സ്വദേശിയായ അനന്തവുവിനെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാവിലെ ആറോടെ സോഫ്റ്റ് ബോൾ കളിച്ച ശേഷം ശ്രീജേഷും അനന്തവും കോലിയക്കോട് നിന്നും പോത്തൻകോട് ഭാഗത്തേയ്ക്ക് വരുന്പോഴാണ് അപകടം. പോത്തൻകോട് നിന്നും വെഞ്ഞാറമൂട്ടിലേയ്ക്ക് പോകുകയാരുന്ന ലോറി അമിത വേഗതയിലെത്തി ഇവരുടെ ബൈക്കിൽ ഇടിക്കുകയായിരുന്നു.