ന്യൂഡല്‍ഹി:’വാക്സിന് പാസ്പോര്‍ട്ട്’ വിഷയത്തില്‍ ഇന്ത്യ നിലപാട് കടുപ്പിച്ചതോടെ എട്ട് യൂറോപ്യന്‍ രാജ്യങ്ങള്‍ കോവിഷീല്‍ഡിനെ ‘വാക്സിന് പാസ്പോര്‍ട്ട്’ പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട് . ഓസ്ട്രിയ, ജര്‍മനി, സ്ലൊവേനിയ, ഗ്രീസ്, ഐസ്ലന്ഡ്, അയര്‍ലന്‍ഡ്, സ്പെയിന്, സ്വിറ്റ്സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളാണ് കോവിഷീല്‍ഡിന് ഗ്രീന്‍ പാസ് നല്‍കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഷീല്‍ഡ് വാക്സിന് സ്വീകരിച്ച ഇന്ത്യന്‍ യാത്രികര്‍ക്ക് ഈ രാജ്യങ്ങളില്‍ ഇനി തടസങ്ങളില്ലാതെ സഞ്ചരിക്കാനാകും.
അതേസമയം ഫൈസര്‍, മൊഡേണ, അസ്ട്രസെനക-ഓക്സ്ഫഡ്, ജോണ്സന് ആന്‍ഡ് ജോണ്സന് എന്നീ കോവിഡ് വാക്സിനുകള്‍ക്കാണ് യൂറോപ്യന്‍ യൂനിയന്‍ അംഗീകാരം നല്‍കിയിട്ടുള്ളത്. മറ്റുള്ളവയുടെ കാര്യത്തില്‍ അംഗരാജ്യങ്ങള്‍ക്ക് സ്വന്തം നിലക്ക് തീരുമാനമെടുക്കാമെന്ന് യൂറോപ്യന്‍ മെഡിക്കല്‍ ഏജന്‍സിയുടെ നിലപാട്.