കൊച്ചി; കൊച്ചി മെട്രോ ഇന്ന് മുതൽ സർവീസ് പുനരാരംഭിക്കും. രാവിലെ 8 മണിക്ക് ആലുവയിൽ നിന്നാണ് സർവീസ് തുടങ്ങുന്നത്. രാത്രി 8 മണി വരെയാകും സർവീസ്.53 ദിവസങ്ങൾക്ക് ശേഷമാണ് മെട്രോ സർവീസ് പുനരാരംഭിക്കുന്നത്.
10 മുതൽ 15 മിനിറ്റ് വരെയുളള ഇടവേളകളിലാകും സ്റ്റേഷനുകളിൽ ട്രെയിൻ എത്തുക. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചാകും സർവീസ്. മെട്രോയിലെ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് സർവീസ് ആരംഭിക്കുന്നത്.