ആലപ്പുഴ: ചെങ്ങന്നൂർ നഗരസഭയിൽ സിപിഐഎമും കരുണയും സംയുക്തമായി ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചൻ ഇരുപത്തി ഒന്ന് ദിവസം പിന്നിട്ടു. ഇരുപത്തിയൊന്നാം ദിവസത്തെ ഭക്ഷണ വിതരത്തിന്റെ ഉദ്ഘാടനം പ്രശസ്ത നിർമാതാവും, ഡിസ്ട്രിബ്യുട്ടറുമായ ജയേഷ് കുട്ടമത്ത് നിർവഹിച്ചു. എ.എൻ.എൻ ന്യൂസ് എക്സിക്യൂട്ടീവ് ഡയറക്ടർ കൂടിയായ അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു ഇന്നത്തെ ഭക്ഷണ വിതരണം നടന്നത്.
ചെങ്ങന്നൂർ നഗരസഭാ പ്രദേശത്തെ കോവിഡ് ബാധിത വീടുകളിലെ അംഗങ്ങൾക്കും, ക്വാറന്റൈനിൽ ഇരിക്കുന്നവർക്കും ലോക്ക്ഡൗൺ മൂലം ഭക്ഷണത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കുമായാണ് ഈവനിംഗ് കിച്ചൺ പ്രവർത്തിക്കുന്നത്.