കോഴിക്കോട്: മെഡിക്കൽ കോളേജിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. എംബിബിഎസ് മൂന്നാം വർഷ വിദ്യാർത്ഥി ശരതി(22)നെയാണ് ഹോസ്റ്റലിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളം മട്ടാഞ്ചേരി സ്വദേശിയാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം വ്യക്തമല്ല.