വിദ്യാഭ്യാസം ഇന്ത്യയിലെ ഓരോ മനുഷ്യന്റെയും മൗലികമായ അവകാശമാണ്. ഈ കോവിഡ് കാലത്ത് നമ്മുടെ നാട്ടിലെ വിദ്യാഭ്യാസം പൂർണമായും ഡിജിറ്റൽ ആയതോടെ ആ അവകാശം നിഷേധിക്കപ്പെട്ട ഒരു കൂട്ടം വിദ്യാർത്ഥികളാണ് പൊടിയകാല ആദിവാസി ഊരിലേത്. തലസ്ഥാന നഗരിയിൽ നിന്ന് വെറും 40 കിലോമീറ്റർ മാത്രം അകലെയാണ് എങ്കിലും സർക്കാർ ഈ വിദ്യാർത്ഥികളുടെ അവസ്ഥ പരിഹരിക്കാൻ മുന്നോട്ട് വന്നിട്ടില്ല. വിദ്യാർത്ഥികളിൽ ഭൂരിപക്ഷത്തിനും പഠിക്കാൻ മൊബൈൽ ഇല്ല , ഇനി മൊബൈൽ ഉള്ളവർക്ക് റേഞ്ച് ഇല്ലാത്തതിനാൽ അത് ഉപയോഗിക്കാൻ കഴിയുന്നില്ല.
സർക്കാരും വിദ്യാഭ്യാസ വകുപ്പും അവഗണിച്ച് വിദ്യാർത്ഥികളാണ് പൊടിയകാലയിലേക്ക് എന്നതാണ് വസ്തുത.
കഴിഞ്ഞ ലോക്ക്ഡൗൺ കാലത്തും ഇതേ പ്രതിസന്ധി ഇവർ നേരിട്ടിരുന്നു, എന്നാൽ ഇത്തവണ പുതിയ സർക്കാർ വന്നിട്ടും ഇവരുടെ അവസ്ഥക്ക് യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. അടിസ്ഥാന സൗകര്യങ്ങളുടെ കുറവും വിദ്യാർത്ഥികളെ ബാധിക്കുന്നുണ്ട്. ഊരിൽ നിന്ന് പുറംലോകത്തേകക്ക് യാത്ര ചെയ്യാൻ വേണ്ട സൗകര്യങ്ങൾ പോലും ഇവർക്ക് ലഭ്യമല്ല. പൊട്ടിപൊളിഞ്ഞ വന്യമൃഗങ്ങളുടെ ശല്യം ഉള്ള റോഡാണ് ഇവർക്ക് യാത്രയ്ക്ക് ആയി സർക്കാർ ഒരുക്കിയിരിക്കുന്നത്. അതിജീവനത്തിന്റെ പോരാട്ടത്തിൽ പരിമിതികളെ മറികടക്കാൻ പാഠനമുറി എന്ന ആശയത്തെയാണ് ഇപ്പോൾ ഇവർ ആശ്രയിക്കുന്നത്. മുഴുവൻ വിദ്യാർത്ഥികളും പ്രായഭേദമെന്നെ ഒന്നിച്ച് ചേർന്ന് പരസ്പരം സഹായിച്ചു പഠിക്കുന്നു. തങ്ങളുടെ സഹപാഠികൾ സുഖമായി ഓൺലൈൻ ക്ലാസുകൾ മറ്റും പ്രയോജനപ്പെടുത്തടുമ്പോൾ അതിനൊന്നും കഴിയാതെ നിസഹായരായി നിൽക്കുകയാണ് ഇവിടത്തെ വിദ്യാർത്ഥികൾ.