ദുബായ്; യു.എ.ഇ വിമാന യാത്രാ വിലക്ക് ജൂലൈ 21 വരെ നീട്ടിയെന്ന് ഇത്തിഹാദ് എയർവെയ്സ്.ഇന്ത്യയടക്കം അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യ, പാക്കിസ്ഥാന്, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിലക്ക്.ജൂലൈ 21 വരെ വിമാനങ്ങള്‍ ഉണ്ടാവില്ലെന്ന് ഒരു യാത്രക്കാരിയുടെ ചോദ്യത്തിന് മറുപടിയായി ഇത്തിഹാദ് എയർവെയ്സ് ട്വീറ്റ് ചെയ്തു.