തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വൈദ്യുതി നിരക്കുകളിൽ ഇളവ് പ്രഖ്യാപിച്ചു. ഇന്ന് മുതൽ 500 വാട്സ് വരെ കണക്ടട് ലോഡ് ഉള്ളതും പ്രതിമാസ ശരാശരി ഉപയോഗം 20 യൂണിറ്റ് വരെ മാത്രം ഉള്ളതുമായ ഗാർഹിക ഉപഭോക്താക്കൾക്ക് സർക്കാർ സബ്സിഡിയോട് കൂടി സൗജന്യമായി വൈദ്യുതി നൽകാനാണ് പുതിയ തീരുമാനം.
ആയിരം വാട്സ് വരെ കണക്ടഡ് ലോഡ് ഉള്ളതും പ്രതിമാസം 40 യൂണിറ്റ് വരെ മാത്രം ഉപഭോഗവുമുള്ള ബിപിഎൽ വിഭാഗത്തിൽപ്പെടുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ യൂണിറ്റൊന്നിന് നിശ്ചയിച്ചിട്ടുള്ള 1.50 രൂപ എന്ന നിരക്ക് ‘കണക്ടഡ് ലോഡ്’ പരിഝി വ്യത്യാസപ്പെടുത്താതെ പ്രതിമാസം 50 യൂണിറ്റ് വരെ ഉപഭോഗമുള്ള ഗാർഹിക ഉപഭോക്താക്കൾക്ക് കൂടി നൽകും.വാണിജ്യ ഉപഭോക്താക്കൾക്ക് ഫിക്സഡ് ചാർജിൽ 25 ശതമാനം ഇളവ് നൽകി. സിനിമ തിയേറ്ററുകൾക്ക് 50 ശതമാനവും ഇളവ് നൽകി.