തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹ സംസ്കാര പ്രോട്ടോക്കോളിന് മാറ്റം വരുത്താൻ തീരുമാനം. മൃതദേഹം നിശ്ചിത സമയം വീട്ടിൽ കൊണ്ട് പോകാൻ അനുമതി നൽകും. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ഒരുമണിക്കൂറിൽ താഴെ വീട്ടിൽ വയ്ക്കാം. ചുരുങ്ങിയ രീതിയിൽ മതാചാരം നടത്താനും അനുമതി നൽകും. എന്നാൽ കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ചുവേണം ചടങ്ങുകൾ നടത്താനെന്നും മുഖ്യമന്ത്രി അറിയിച്ചു.കൊവിഡ് ബാധിച്ച് മരിച്ചവരുടെ വായ്പയിൽ ജപ്തി നടപടികൾ നിർത്തിവയ്ക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.