തിരുവനന്തപുരം: സംസ്ഥാനത്ത് 13550 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 104 പേർ രോഗം ബാധിച്ച് മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,23,225 പരിശോധനകൾ നടത്തി. 99,174 പേരാണ് ചികിത്സയിലുള്ളത്.
അതേസമയം, സംസ്ഥാനത്ത് കൂടുതല്‍ പ്രദേശങ്ങളില്‍ കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനം. ടിപിആര്‍ പതിനെട്ടില്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരും. രോഗ്യ വ്യാപനം കുറയാത്ത സാഹചയത്തിലാണ് നടപടി,