വിവാഹഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് യുവതിയോട് പക വീട്ടാൻ യുവാവ് കണ്ടെത്തിയത് തികച്ചും വ്യത്യസ്തമായ വഴി. ഇക്കഴിഞ്ഞ ജനുവരി 16 നാണു തിരുവനന്തപുരത്തെ യുവ സംരംഭക ശോഭ വിശ്വനാഥന്റെ കൈത്തറി സ്ഥാപനത്തിൽ നിന്ന് 400 ഗ്രാം കഞ്ചാവ് പോലീസ് കണ്ടെത്തിയത്. എന്നാൽ സംഭവത്തിൽ ശോഭ തികച്ചും നിരപരാധിയായതിനാൽ 2000 രൂപ പിഴയടച്ചാല്‍ തീരുന്ന കേസായിട്ടു പോലും ശോഭ അത് അടക്കാൻ കൂട്ടാക്കിയില്ല. ആറു മാസത്തെ പോരാട്ടങ്ങള്‍ക്കൊടുവില്‍ ശോഭ തന്റെ നിരപരാധിത്വം തെളിയിച്ചു. കൈത്തറി സ്ഥാപനത്തില്‍ കഞ്ചാവ് ഒളിപ്പിച്ച് തന്നെ കുടുക്കാനുള്ള ആസൂത്രിത നീക്കം ശോഭ വിശ്വനാഥൻ പുറത്തുകൊണ്ടുവന്നു.
സ്ഥാപനത്തിലെ സിസിടിവി പൊലീസിനെക്കൊണ്ടു പരിശോധിപ്പിച്ചപോൾ സ്ഥാപനത്തിലെ ജീവനക്കാരി അരമണിക്കൂര്‍ നേരത്തേക്കു സിസിടിവി ക്യാമറ ഓഫ് ചെയ്യുന്ന ദൃശ്യങ്ങള്‍ ലഭിച്ചു.ആരെയോ കാത്തിരുന്ന ശേഷമാണ് അവര്‍ ഇതു ചെയ്തത്. അവരുടെ പങ്കു ഇതോടെ വ്യക്തമായി. തെളിവു ലഭിച്ചു രണ്ടു മാസത്തിനു ശേഷവും അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടാകാത്തതിന്റെ തുടർന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയതോടെ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിനു വിട്ടു. ഇതാണ് കേസില്‍ വഴിത്തിരിവായത്.
പദ്ധതി തയാറാക്കിയത് ശോഭയുടെ മുന്‍ സുഹൃത്ത് ഹരീഷാണെന്നും വിവേക് രാജ് എന്നയാളാണു കഞ്ചാവ് ഒളിപ്പിച്ചതെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. സ്ഥാപനത്തിലെ മുന്‍ ജീവനക്കാരനായിരുന്ന ഇയാള്‍ ഹരീഷിന്റെ അടുത്ത സുഹൃത്തുകൂടിയാണ്. സ്ഥാപനത്തിന്റെ മറ്റു പല ഇടങ്ങളിലും ഇയാള്‍ കഞ്ചാവ് ഒളിപ്പിച്ചിട്ടുണ്ടായിരുന്നു. ഒന്നര വര്‍ഷത്തിനു മുന്‍പു ഹരീഷ് ശോഭയോട് വിവാഹാഭ്യര്‍ഥന നടത്തിയിരുന്നു. എന്നാല്‍ ശോഭ ഇത് നിരസിച്ചതോടെയാണ് ഹരീഷ് പക വീട്ടാൻ കഞ്ചാവ് ഒളിപ്പിക്കൽ തന്ത്രം പ്രയോഗിച്ചത്
ഹരീഷും ആയി ശോഭ കൂടുതൽ അടുത്തപ്പോൾ ആയിരുന്നു അയാളുടെ യഥാർത്ഥ സ്വഭാവം അറിയുന്നത്. അയാളുടെ പല ക്രിമിനൽ സ്വഭാവങ്ങളും ശോഭക്ക് മനസിലായി.ആവർത്തിച്ച് ഉള്ള ഹരീഷിന്റെ വിവാഹ വാഗ്ദാനങ്ങളിൽ ശോഭ അസംതൃപതയായി.ഹരീഷിന്റെ പിതാവിനോടും ശോഭ മകൻ ബുദ്ധിമുട്ടിക്കുന്നതിനെ കുറിച്ച് പറഞ്ഞിരുന്നു.ഈ പകയാണ് ഹരീഷിന്റെ ഉള്ളിൽ.എങ്ങനെയും സമൂഹത്തിൽ ശോഭയെ നാണംകെടുത്തുക എന്ന് തീരുമാനത്തിലാണ് ഈ പദ്ധതി തയ്യാറക്കിയത്. എന്നാൽ തന്റെ ആത്മാഭിമാനത്തിനും സമൂഹത്തിൽ താൻ അനുഭവിച്ച നാണക്കേടിനും പകരമായിട്ട് ശോഭ യഥാർത്ഥ പ്രതിയെ കണ്ടെത്തി തന്റെ നിരപരാധിത്വം തെളിയിച്ചു. ഈ വൃത്തികെട്ട കളി നടത്തിയ ഹരീഷ് ഇപ്പോഴും ഒളിവിലാണ്.