സൂയിയാബ: കോപ്പ അമേരിക്കയിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ബൊളീവിയയെ ഒന്നിനെതിരേ നാലുഗോളുകള്‍ക്ക് തകര്‍ത്ത് അര്‍ജന്റീന ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ഗ്രൂപ്പ് എ യില്‍ നിന്നും 10 പോയന്റുകള്‍ നേടിയാണ് അര്‍ജന്റീന ഒന്നാം സ്ഥാനത്തെത്തിയത്. ഇരട്ട ഗോളുകള്‍ നേടിയ നായകന് ലയണല്‍ മെസ്സിയുടെ പ്രകടന മികവിലാണ് അര്‍ജന്റീന കൂറ്റന്‍ വിജയം സ്വന്തമാക്കിയത്.
മെസ്സിയ്ക്ക് പുറമേ അലെക്സാന്‍ഡ്രോ ഡാരിയോ ഗോമസും ലോട്ടാറോ മാര്‍ട്ടിനെസും അര്‍ജന്റീനയ്ക്കായി സ്കോര്‍ ചെയ്തപ്പോള്‍ ബൊളീവിയയ്ക്കായി എര്വിന് സാവേദ്ര ആശ്വാസ ഗോള്‍ നേടി. ഈ തോല്‍വിയോടെ ഗ്രൂപ്പ് എ യില്‍ നിന്നും ഒരു വിജയം പോലും നേടാനാകാതെ, ബൊളീവിയ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീന ഇക്വഡോറിനെ നേരിടും.അർജൻറിന എക്വഡോറിനെ നേരിടുേമ്പാൾ ബ്രസീലിന് കരുത്തരായ ചിലിയാണ് എതിരാളികൾ. പെറു പരാഗ്വയെയും ഉറുഗ്വായ് കൊളംബിയയെും നേരിടും.