കണ്ണൂര്‍: സ്വര്‍ണക്കടത്ത് കേസിൽ നിർണ്ണായക വഴിത്തിരിവ് .സംഘത്തിന് പിന്നിലെ ക്വട്ടേഷന്‍ ടീമില്‍ ആരൊക്കെ, പൊട്ടിക്കുന്ന സ്വര്‍ണം എങ്ങനെ പങ്കിടണം, അതില്‍ ടിപി കേസ് പ്രതികളുടെ പങ്ക് എല്ലാം സൂചിപ്പിക്കുന്ന ശബ്ദരേഖ പുറത്ത്. പൊട്ടിക്കുന്ന സ്വര്‍ണം മൂന്നായി വീതംവെച്ച് ഒരു ഭാഗം ‘പാര്‍ട്ടി’ക്കെന്ന് സംഘത്തിലെ ഒരാള്‍ പറയുന്ന ശബ്ദരേഖയാണ് മാതൃഭൂമി ന്യൂസ് പുറത്തുവിട്ടത്. ടി.പി കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കൊടി സുനി, മുഹമ്മദ് ഷാഫി അടങ്ങുന്ന ടീമിനെയാണ് ‘പാര്‍ട്ടി’ എന്ന് ഇതില്‍ ഓഡിയോയില്‍ വിശേഷിപ്പിക്കുന്നത്.
കണ്ണൂര്‍ കോഴിക്കോട് വിമാനത്താവളത്തിലൂടെ നടക്കുന്ന സ്വര്‍ണക്കടത്തിന്റെ വിവരങ്ങള്‍ സ്വര്‍ണം പൊട്ടിക്കാന്‍ ഏല്‍പ്പിച്ച ആള്‍ക്ക് പറഞ്ഞുമനസ്സിലാക്കുന്ന തരത്തിലാണ് ശബ്ദസന്ദേശമുള്ളത്. സ്വര്‍ണക്കടത്തില്‍ ഇടപെടുന്നത് പാര്‍ട്ടിക്കാരാണ്,ടിപി ചന്ദ്രശേഖരന് കേസിലെ പ്രധാനപ്പെട്ട രണ്ട് പ്രതികളായ കൊടി സുനി, മുഹമ്മദ് ഷാഫി എന്നിവരും ജിജോ തില്ലങ്കേരി,രജീഷ് തില്ലങ്കേരി എന്നിവരാണ് ഇതില്‍ ഇടപെടുന്നത് എന്നും ഓഡിയോ ക്ലിപ്പുകളിൽ വ്യക്തമാക്കുന്നു.
https://www.facebook.com/plugins/video.php?height=314&href=https%3A%2F%2Fwww.facebook.com%2Fmbnewsin%2Fvideos%2F230310648729685%2F&show_text=false&width=560&t=0