ന്യൂഡല്‍ഹി: ഇന്ത്യയുടെ തെറ്റായ ഭൂപടം ഔദ്യോഗിക പേജില്‍ നിന്ന് ട്വിറ്റര്‍ നീക്കി. തെറ്റായ ഭൂപടം വിവാദമായതിന് പിന്നാലെയാണ് ട്വിറ്ററിന്റെ നടപടി. ജമ്മുകാശ്മീരും ലഡാക്കും ഇല്ലാത്ത ഭൂപടമാണ് ട്വിറ്റര്‍ പേജില്‍ ഉള്‍പ്പെടുത്തിയിരുന്ന്. ഇന്ത്യ ഭൂപടത്തില്‍ ഉള്‍പ്പെടുത്താത്തത് എന്തുകൊണ്ട് എന്നതില്‍ ട്വിറ്റര്‍ ഔദ്യോഗിക വിശദീകരണം തന്നിരുന്നില്ല.
ജമ്മു കശ്മീരിനെയും ലഡാക്കിനെയും വെവ്വേറെ രാജ്യങ്ങളായി ചിത്രീകരിച്ച് ട്വിറ്റര്‍. ട്വിറ്ററിന്റെ കരിയര്‍ വെബ്സൈറ്റിലാണ് വിവാദ ഭൂപടം പ്രസിദ്ധീകരിച്ചിരുന്നത്. മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമിലെ കരിയർ വിഭാഗത്തിൽ ദൃശ്യമാകുന്ന മാപ്പിൽ ജമ്മുകശ്മീർ, ലഡാക്ക് എന്നിവ രാജ്യത്തിന് പുറത്തായാണ് കാണിക്കുന്നത്.
ഐ.ടി ചട്ടങ്ങള്‍ നടപ്പാക്കത്തതിനെച്ചൊല്ലി നടക്കുന്ന ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ പ്രതിഷേധമറിയിക്കുന്നതിനപ്പുറത്ത് കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് വിവരം. നിയമനം ലഭിച്ച് ആഴ്ചകള്‍ക്കകമാണ് ധര്‍മേന്ദ്ര ചതുര് ട്വിറ്ററിന്റെ പരാതി പരിഹാര ഓഫീസര്‍ സ്ഥാനത്തുനിന്ന് രാജിവച്ചത്. ട്വിറ്ററിന്റെ സ്ഥിരം ജീവനക്കാരനല്ലാത്തതിനാല്‍ ഇദ്ദേഹത്തിന്റെ നിയമനം ഐ.ടി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു.
നേരത്തെയും ഇന്ത്യയുടെ ഭൂപടം ട്വിറ്റർ വികലമായി ചിത്രീകരിച്ചിരുന്നു. ജമ്മു കശ്മീരിലെ ലേ ചൈനയുടെ ഭാഗമായാണ് ചിത്രീകരിച്ചത്. സംഭവത്തിൽ ട്വിറ്റർ മാപ്പ് പറയുകയും ചെയ്തിരുന്നു.