കണ്ണൂർ: തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന പരാതിയുമായി ജെആർപി സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോട്. ബിജെപി – സംഘപരിവാർ പ്രവർത്തകരാണ് അക്കൗണ്ട് ഹാക്ക് ചെയ്തതെന്നാണ് പ്രസീതയുടെ ആരോപണം. സംഭവത്തിൽ പ്രസീത പൊലീസിന് പരാതി നൽകി.
ഇന്നലെ രാത്രിയോടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതെന്ന് പ്രസീത പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രൻ സികെ ജാനുവിന് പണം നൽകിയതായി നേരത്തെ പ്രസീത അഴീക്കോട് ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രനുമായി നടത്തിയ ടെലിഫോൺ സംഭാഷണങ്ങളുടെ ഓഡിയോയും പ്രസീത പുറത്തുവിട്ടിരുന്നു.