തിരുവനന്തപുരം: തിരുവനന്തപുരത്ത് എ.ജി ഓഫിസിലെ രണ്ട് ഉദ്യോഗസ്ഥർക്ക് വെട്ടേറ്റു. ഉത്തരേന്ത്യക്കാരായ സീനിയർ അക്കൗണ്ടന്റ് രവി യാദവ്, ഡാറ്റ എൻട്രി ഓഫിസർ ജസ്വന്ത് എന്നിവർക്കാണ് പരുക്കേറ്റത്.ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. കുടുംബത്തോടൊപ്പം നടക്കാനിറങ്ങിയപ്പോളാണ് ഇരുവർക്കും നേരെ ആക്രമണം നടന്നത്.
ബൈക്കിലെത്തിയ രണ്ടംഗ സംഘം ഭാര്യമാരെ കടന്നുപിടിച്ചത് ചോദ്യം ചെയ്തപ്പോഴാണ് ആക്രമണമുണ്ടായതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.ഉദ്യോഗസ്ഥരുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.