പുതിയ സർവ്വീസ് പാക്കേജ് പ്രഖ്യാപിച്ച് ഐക്കണിക്ക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയൽ എൻഫീൽഡ്. ‘സർവീസ് കെയർ 24’ എന്ന പാക്കേജ് പ്രകാരം ആദ്യത്തെ സർവ്വീസ് സൗജന്യമായിരിക്കും .ഈ പാക്കേജിനായി 2,499 രൂപയാണ് ഉടമ മുടക്കേണ്ടത്. എല്ലാ നികുതികളും ഉൾപ്പെടെയാണ് ഈ തുക.
സർവ്വീസിനിടയിൽ കൂടുതൽ തകരാറുകൾ കണ്ടുപിടിച്ചാലും പുതിയ പദ്ധതി പ്രകാരം ഇളവുകളും ലഭിക്കും. അധിക അറ്റകുറ്റപ്പണികൾ വേണ്ടിവന്നാൽ വാഹനഭാഗങ്ങൾക്കും ലൂബ്രിക്കൻറുകൾക്കും അഞ്ച് ശതമാനം കിഴിവാണ് നൽകുക. ഇതോടൊപ്പം 20 ശതമാനം ലേബർ കോസ്റ്റും ലാഭിക്കാം. സേവനം ലഭിക്കുന്നതിനായി ഉപഭോക്താക്കൾക്ക് ഓൺലൈനിൽ രജിസ്റ്റർ ചെയ്യാം.