സബ് ഇൻസ്പെക്ട്ടറായി ജോലി നേടിയ ആനി ശിവയെ അഭിനന്ദിച്ചു കൊണ്ടുള്ള ഉണ്ണി മുകുന്ദന്റെ പോസ്റ്റ് വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. നിരവധി പേരാണ് നടനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയത്. ഇപ്പോഴിതാ ഉണ്ണിക്കെതിരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ജിയോ ബേബി. ‘പ്രിയപ്പെട്ട ഉണ്ണി, മോശം പോസ്റ്റാണ്’, എന്നാണ് ജിയോ ബേബി കുറിച്ചത്.
‘സ്ത്രീശാക്തീകരണം വലിയ പൊട്ടിലൂടെയല്ല സ്വപ്നങ്ങളിലൂടെയാണ് സാധ്യമാവുക എന്നാണ് ഉണ്ണി മുകുന്ദന്റെ പോസ്റ്റ്.’ഈ പരാമര്‍ശത്തിലൂടെ ഒരു വിഭാഗം സ്ത്രീകള്‍ ചെയ്യുന്നത് ശരിയല്ലെന്ന സന്ദേശമാണ് പ്രേക്ഷകന് ലഭിക്കുന്നത് എന്നാണ് വിമർശനം
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FIamUnniMukundan%2Fposts%2F340701107424091&show_text=true&width=500