ജയ്പൂർ:രാജസ്ഥാനിലെ ആൾവാറിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ ആറ് വയസുകാരിക്ക് ദാരുണാന്ത്യം .പിതാവിനായി വെള്ളമെടുക്കാൻ വയലിലേക്ക് പോകവെയാണ് അമൻദീപ് കൗറിനെ നായ്ക്കൾ ആക്രമിച്ചത്. സംഭവം കണ്ട് രക്ഷിക്കാനായി അയൽക്കാർ ഓടിയത്തിയെങ്കിലും രക്തത്തിൽ കുളിച്ചു നിൽക്കുന്ന കുട്ടിയെയാണ് അവർ കണ്ടത്. കുട്ടിയെ ആദ്യം പ്രദേശത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് ആൾവാറിലെ ജില്ല ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കുട്ടി മരണപ്പെട്ടത്.