കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഒരു പവന് സ്വര്‍ണത്തിന്റെ വില 35,200 രൂപയായി.വ്യാഴവും വെള്ളിയും മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ശനിയാഴ്ച പവന് 80 രൂപ വര്‍ധിച്ചിരുന്നു. ഗ്രാമിന് പത്തു രൂപ കുറഞ്ഞു. 4400 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഈ മാസത്തിന്റെ തുടക്കത്തില്‍ 36,880 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. തുടര്‍ന്ന് മൂന്നിന് 36,960 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ വില കുറയുകയാണ് ചെയ്തത്.