ആലപ്പുഴ: കോവിഡ് ചികിത്സയ്ക്ക് നിയമിച്ച താത്കാലിക ജീവനക്കാരെ പിരിച്ചുവിടുന്നു.കോവിഡ് രോഗികൾ കുറഞ്ഞ പശ്ചാത്തലത്തിലാണ് നടപടി . ഈയാഴ്ച മുതൽ പിരിച്ചുവിടൽ ആരംഭിച്ചേക്കും.ആറുമാസത്തെ കരാറിലാണ് നിയമനം നൽകിയിരുന്നത്. കാലാവധി തീരാൻ മൂന്നുമാസംവരെ ബാക്കിയുള്ളവരുണ്ട്. ഡോക്ടർമാർ, നഴ്സുമാർ, നഴ്സിങ് അസിസ്റ്റന്റുമാർ, ലാബ് ടെക്നീഷ്യൻ, ഫാർമസിസ്റ്റുമാർ, ശുചീകരണ ജോലിക്കാർ എന്നിവരാണ് കോവിഡ് ബ്രിഗേഡിന്റെ ഭാഗമായുള്ളത്.