തിരുവനന്തപുരം: ആറ്റുകാലിൽ സിപിഎം പ്രവർത്തകയെ മർദ്ദിച്ച കേസിലെ പ്രതിയായ ഡിവൈഎഫ്ഐ പ്രവർത്തകന് സായ് കൃഷ്ണ കീഴടങ്ങി. ഡിവൈഎഫ്ഐ ചാല ബ്ലോക്ക് കമ്മിറ്റി അംഗമായ സായ് കൃഷ്ണ പൂന്തുറ പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്.
നേമം മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് റാലിക്കിടെ സായ് കൃഷ്ണ മർദ്ദിച്ചുവെന്നാണ് സിപിഎം പ്രവർത്തകയായിരുന്ന ഗോപികയുടെ പരാതി. ഡിവൈഎഫ്ഐയിലെ ആഭ്യന്തര പ്രശ്നങ്ങളുടെ ഭാഗമായുള്ള വാക് തർക്കത്തിനിടെയായിരുന്നു മർദ്ദനം.
പരാതിക്ക് പിന്നാലെയും പ്രതി ഡിവൈഎഫ്ഐ ഏര്യാ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.