ട്രേസർ 9 ജി റ്റി എബിഎസ് സ്‌പോർട്‌സ് ടൂററിനെ അവതരിപ്പിച്ച് യമഹ.കൊസ്മെറ്റിക് മെക്കാനിക്കൽ മാറ്റങ്ങളുമായാണ് പുതിയ ട്രേസർ 9 GT വിപണിയിൽ എത്തുന്നത്. നവീകരിച്ച സസ്പെൻഷൻ സജ്ജീകരണം, പുതുക്കിയ ബോഡി ഘടനയും സ്റ്റൈലിംഗും, ഒരു പുതിയ എഞ്ചിൻ, ഫ്രെയിം, ഭാരം കുറഞ്ഞ അലുമിനിയം വീലുകൾ, ഐഎംയു തുടങ്ങിയവയും മോട്ടോർസൈക്കിളിലേക്ക് കൊണ്ടുവരാൻ യമഹ ശ്രദ്ധിച്ചിട്ടുണ്ട്.
പ്രീമിയം സ്‌പോർട്‌സ് ടൂററിന്റെ 1000 യൂണിറ്റുകൾ പ്രതിവർഷം ആഭ്യന്തര വിപണിയിൽ വിറ്റഴിക്കാനാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾ ലക്ഷ്യമിടുന്നത്. അധിക ഫെയറിംഗ്, ഉയരമുള്ള വിൻഡ്‌സ്ക്രീൻ, നക്കിൾ ഗാർഡുകൾ, അണ്ടർബെല്ലി എക്‌സ്‌ഹോസ്റ്റ് എന്നിവയെല്ലാം ഉൾപ്പെടുത്തിയാണ് ട്രേസർ 9 GT പതിപ്പിനെ യമഹ അണിയിച്ചൊരുക്കിയിരിക്കുന്നത്.അതോടൊപ്പം തന്നെ സ്പ്ലിറ്റ് സീറ്റ് സജ്ജീകരണം, സൈഡ് കേസിനുള്ള സ്റ്റേ, ചങ്കി 18 ലിറ്റർ ഫ്യുവൽ ടാങ്ക് എന്നിവയും ബൈക്കിന്റെ സവിശേഷതകളാണ്.