മധ്യകേരളത്തിലും വടക്കൻ കേരളത്തിലും തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. തിങ്കളാഴ്ച ഏഴു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, വയനാട്, കാസർഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ചൊവ്വ, ബുധൻ ദിവസങ്ങളിലും ഈ ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു.