കോട്ടയം: മുണ്ടക്കയം കൂട്ടിക്കലിൽ യുവതി പന്ത്രണ്ട് വയസുള്ള മകളെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം കിണറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൂട്ടിക്കൽ കണ്ടത്തിൽ ഷമീറിന്റെ ഭാര്യ ലൈജീനയാണ് മകൾ ഷംനയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവരെ ഫയർഫോഴ്സെത്തി രക്ഷപ്പെടുത്തി.
ലൈജീനയും മകൾ ഷംനയും ഒറ്റക്കായിരുന്നു താമസം. രാവിലെ ലൈജീനയുടെ നിലവിളി ശബ്ദം കേട്ടെത്തിയ ബന്ധുക്കളും അയൽവാസികളും ഇവരെ കിണറ്റിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇവർ തന്നെ കുട്ടിയെ കൊലപ്പെടുത്തിയതായി അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കഴുത്തിൽ ഷാൾ മുറുകി മരിച്ച നിലയിൽ കുട്ടിയെ കണ്ടെത്തി.കുട്ടിയെ എം.എം.ടി. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ചികിത്സയിലുള്ള ലൈജീനയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.