പാലക്കാട്; ആലത്തൂര്‍ അണക്കപ്പാറയില്‍ വന്‍ സ്പിരിറ്റ് വേട്ട. വ്യാജ കള്ള് നിര്‍മാണ കേന്ദ്രത്തില്‍ നിന്ന് എക്സൈസ് എന്‍ഫോഴ്സ്മെന്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് പിടികൂടിയത്. കട്ടിലിനടിയില്‍ പ്രത്യേക അറയില്‍ സൂക്ഷിച്ച നിലയിലായിരുന്നു സ്പിരിറ്റ്. സംഭവത്തില്‍ ഏഴ് പേരെ പിടികൂടി.