കൊച്ചി: തനിക്കെതിരായ നിയമ നടപടികൾ അജണ്ടയുടെ ഭാഗമെന്ന് ചലച്ചിത്ര പ്രവര്‍ത്തക ആയിഷ സുൽത്താന. താന്‍ ദ്വീപില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്നത് നുണക്കഥയാണെന്നും അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും ആയിഷ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഉമ്മയുടെയും സഹോദരന്റെയും ബാങ്ക് അക്കൗണ്ട് വിവരങ്ങളടക്കം പൊലീസ് പരിശോധിച്ചു. ചോദ്യം ചെയ്യൽ പൂർത്തിയായിട്ടും ഫോൺ പിടിച്ചെടുത്തതെന്തിനെന്ന് അറിയില്ലെന്നും അവര്‍ പറഞ്ഞു.
അഗത്തിയില്‍ നിന്നും ആയിഷ യാത്ര ചെയ്ത വിമാനം മോശം കാലാവസ്ഥയെത്തുടര്‍ന്ന് ആദ്യം കോയമ്പത്തൂരിലേക്ക് തിരിച്ചുവിട്ടിരുന്നു. പിന്നീട് നെടുമ്പാശ്ശേരിയില്‍ തന്നെ ഇറക്കുകയായിരുന്നു.