മുംബൈ: തമിഴകത്തിന്റെ യുവ സൂപ്പർ സംവിധായകൻ ബോളിവുഡിലേക്ക് ചുവട്വെക്കുമ്പോൾ കൂടെ ഷാരൂഖ് ഖാൻ മാത്രമല്ലെന്നാണ് പുതുയ റിപ്പോർട്ടുകൾ. തെന്നിത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും ചിത്രയിലുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഷാരൂഖിന്റെ നായികയായാകും നയൻതാര എത്തുക.
എന്നാൽ, സിനിമയുമായി ബന്ധപ്പെട്ട് ഓദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ആറ്റ്ലീയുടെയും നയൻതാരയുടെയും ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാകും ഇത്. ഷാരൂഖിന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ് ആണ് നിർമിക്കുക എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ നടന്നു വരികയാണ്. യാഷ് രാജ് ഫിലിംസ് ഒരുക്കുന്ന സിദ്ധാർഥ് ആനന്ദിന്റെ ‘പത്താൻ’ സിനിമയുടെ ചിത്രീകരണത്തിന്റെ തിരക്കിലാണിപ്പോൾ ഷാരൂഖ്. ദീപിക പദുക്കോൺ, ജോൺ എബ്രഹാം തുടങ്ങിയവർ സഹതാരങ്ങളായെത്തുന്നു. ശിവ സംവിധാനം ചെയ്യുന്ന രജനി ചിത്രം ‘അണ്ണാത്തെ’യിലാണ് നയൻതാര ഇപ്പോൾ അഭിനയിക്കുന്നത്.