ബഹ്റൈനില്‍ അഞ്ചുമാസത്തിനിടെ പിടിച്ചെടുത്തത് 130 കിലോഗ്രാമിലധികം ഹാഷിഷ്.114 ഗ്രാം ഹെറോയിന്‍, എട്ടു കിലോഗ്രാം കഞ്ചാവ്, വന്‍ തോതില്‍ മറ്റ് ലഹരി വസ്തുക്കള്‍ എന്നിവയും രാജ്യത്തൊട്ടാകെ ഇക്കാലയളവില്‍ പിടികൂടി.ഈ വര്‍ഷം ആദ്യ പകുതിയില്‍ ആകെ 149 കേസുകളാണ് മയക്കുമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ലഹരിക്കെതിരെ പോരാടുന്നത് സാമൂഹിക ഉത്തരവാദിത്തമാണെന്നും സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും കൂട്ടായുള്ള പരിശ്രമം ഇതിന് ആവശ്യമാണെന്നും ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ഫോറന്‍സിക് എവിഡന്‍സ് ജനറല്‍ ഡയറക്ടറേറ്റിലെ ആന്റി നാര്‍ക്കോട്ടിക്സ് ഡയറക്ടറേറ്റ് ഓപ്പറേഷന്‍സ് വിഭാഗം തലവന്‍ ക്യാപ്റ്റന്‍ അബ്ദുള്ള ഇസ്മായില്‍ പറഞ്ഞു.