തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ടവരെ സിപിഎം സംരക്ഷിക്കില്ലെന്ന് മന്ത്രി എം.വി ഗോവിന്ദൻ. നിയമവിരുദ്ധമായി പ്രവർത്തിക്കുന്നവരെ പാർട്ടി സംരക്ഷിക്കില്ല. ജനപങ്കാളിത്തത്തോടെ ക്രിമിനൽ സംഘങ്ങൾക്കെതിരെ പ്രതിരോധം തീർക്കുമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
അതേസമയം സ്വര്‍ണക്കവര്‍ച്ച ആസൂത്രണം ചെയ്തതുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊടുവള്ളി സ്വദേശി ഫിജാസ് ആണ് അറസ്റ്റിലായത്. ചെര്‍പ്പുളശ്ശേരി സംഘവുമായി കൊടുവള്ളി സംഘത്തെ ബന്ധപ്പെടുത്തിയത് ഇയാളാണ്. പൊലീസ് അന്വേഷിക്കുന്ന സുഫിയാന്റെ സഹോദരനാണ് ഫിജാസ്.
സ്വര്‍ണം എത്തിയത് കൊടുവള്ളി സംഘത്തിന് വേണ്ടിയാണ് എന്നാണ് പൊലീസ് സംശയിക്കുന്നത്. കരിപ്പൂരില്‍ നിന്ന് സ്വര്‍ണം സ്വീകരിക്കാനെത്തിയ ആളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഫിജാസ് അറസ്റ്റിലായിരിക്കുന്നത്.