മലപ്പുറം: അന്തരിച്ച മുൻ ഡി.സി.സി പ്രസിഡന്റ് അഡ്വ. വി.വി. പ്രകാശിന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിർമിച്ച് പണം തട്ടാൻ ശ്രമം . കോൺഗ്രസ് പ്രവർത്തകരായ നിരവധി പേർക്ക് വ്യാജ ഐഡിയിൽ നിന്ന് പണം ആവശ്യപ്പെട്ടുള്ള സന്ദേശങ്ങളും വന്നിട്ടുണ്ട്.വെള്ളിയാഴ്ച രാവിലെ ഊർങ്ങാട്ടിരി കോൺഗ്രസ് മണ്ഡലം സെക്രട്ടറി സി. ഷാജിയുടെ ഫോണിലേക്ക്റിക്വസ്റ്റ് അയക്കുകയും തുടർന്ന് ഒരു സഹായം ചെയ്യാമോ എന്ന് ചോദിച്ച് സന്ദേശം വരുകയും ചെയ്തിരുന്നു.
സമാന രീതിയിൽ കോൺഗ്രസ് പ്രവർത്തകരും അനുഭാവികളുമായി നിരവധി പേർക്ക് വ്യാജ അക്കൗണ്ടിൽനിന്ന് ഫ്രൻഡ് റിക്വസ്റ്റുകളും സന്ദേശങ്ങളും വന്നിട്ടുണ്ട്. സംഭവത്തിൽ യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് ഷാജി പച്ചേരി ജില്ല പൊലീസ് മേധാവി സുജിത്ത് ദാസിന് പരാതി നൽകി.മരിച്ച ഒരാളുടെ പേരിൽ ഇത്തരം കള്ളത്തരം നടത്തിയവരെ ഉടനെ പിടികൂടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.