തിരുവനന്തപുരം കഴക്കൂട്ടത്തു പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവി അറസ്റ്റിൽ.മുട്ടത്തറ സ്വദേശി അഖ്നേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമം വഴി പെണ്‍കുട്ടിയെ പരിചയപ്പെട്ടതിന് ശേഷം സൗഹൃദം സ്ഥാപിച്ചു പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.
കഴക്കൂട്ടം കുളത്തൂര്‍ സ്വദേശിനിയായ 16 കാരിയെ കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ പല പ്രാവശ്യം പീഡിപ്പിച്ചതായാണ് വിവരം. ചൈല്‍ഡ് ലൈനിന്റെ നിര്‍ദേശ പ്രകാരമാണ് കഴക്കൂട്ടം പൊലീസ് പോക്സോ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.പിന്നാലെ മുട്ടത്തറ സ്വദേശി അഖ്നേഷ് അശോകന് ഒളിവില്‍ പോയി.തുടര്‍ന്ന് ഇന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അമ്മുമ്മയോടൊപ്പം താമസിച്ചു വരികയായിരുന്ന പെണ്‍കുട്ടിയെ ഇന്‍സ്റ്റഗ്രാം വഴിയാണ് അഖ്നേഷ് പരിചയപ്പെടുന്നത്.
തുടര്‍ന്ന് വീട്ടിലെത്തി പല തവണ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായാണ് പൊലീസിന് നല്‍കിയിരിക്കുന്നത് . ഇയാള്‍ മൂന്ന് മാസം മുന്‍പ് വിവാഹിതനായെന്നും പൊലീസ് പറഞ്ഞു. ആറ് മാസം ഗര്‍ഭിണിയായ പെണ്‍കുട്ടിയെ അഭയ കേന്ദ്രത്തിലേക്ക് മാറ്റി. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി ഉടന്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് കഴക്കൂട്ടം പൊലീസ് അറിയിച്ചു.