ആയൂർ : പ്രമുഖ പ്രവാസി സംഘടനയായ വേൾഡ് മലയാളി കൗൺസിലിന്റെ നേതൃത്വത്തിൽ കൊല്ലം ജില്ലയിലെ കുട്ടികൾക്ക് സ്മാർട്ട് ടി.വി നൽകി. ഇളമാട് പഞ്ചായത്തിലെ വേങ്ങൂർ എ എം വി എൽപി സ്കൂളിൽ വച്ചു നടന്ന ചടങ്ങിൽ പ്രഥമാധ്യാപിക വി കെ ലേഖ അധ്യക്ഷത വഹിച്ചു. ഇളമാട് പഞ്ചായത്ത് പ്രസിഡന്റ് വാളിയോട് ജേക്കബ് കുട്ടികൾക്ക് ടിവി നൽകി ഉത്ഘാടനം നിർവഹിച്ചു.
വേൾഡ് മലയാളി കൌൺസിൽ ഗ്ലോബൽ വൈസ് ചെയർപേഴ്സൺ ഡോ: വിജയലക്ഷ്മി മുഖ്യപ്രഭാഷണം നടത്തി. വേൾഡ് മലയാളി കൌൺസിൽ ദുബായ് പ്രൊവിൻസ് ചെയർമാൻ ശശി നായർ, പ്രസിഡന്റ് ഷൂജ സോമൻ, സെക്രട്ടറി ഷാജി അബ്ദുൽ റഹ്മാൻ, ശ്രീകുമാർ പിള്ള, അധ്യാപകരായ വിഷ്ണു. ജി എന്നിവർ പ്രസംഗിച്ചു.