കണ്ണൂര്‍: കഥാകൃത്ത് ടി.പത്മനാഭന് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദേഹത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ചയാണ് ടി.പത്മനാഭനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില ഗുരുതരമല്ലെന്ന് കോവിഡ് മെഡിക്കല്‍ ബോര്‍ഡ് യോഗം വിലയിരുത്തി. 91 വയസുള്ള അദേഹത്തിന് കോവിഡിനൊപ്പം പ്രായാധിക്യത്തെ തുടര്‍ന്നുള്ള പ്രശ്നങ്ങളും പനിയുമുണ്ട്.
പ്രമേഹത്തിനും രക്തസമ്മര്‍ദത്തിനും നേരത്തെതന്നെ ചികിത്സയിലുമാണ്. രക്തത്തില്‍ ഓക്സിജെന്റ അളവ് 94 ശതമാനമാണുള്ളത്.