കൊച്ചി: പട്ടയഭൂമിയിലെ മരം മുറി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി തള്ളി. കേസില്‍ സിബിഐക്ക് ഇടപെടാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയിൽ നിലപാടെടുത്തു. സർക്കാരിന്റെ വാദങ്ങൾ അംഗീകരിച്ചാണ് പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി തള്ളിയത്.
ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നതെന്നും നിലവിൽ നടക്കുന്ന അന്വേഷണം ഫലപ്രദമാണെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
അതേ സമയം മരംകൊള്ളയിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പട്ട് സംസ്ഥാന വ്യാപകമായി യുഡിഎഫ് പ്രതിഷേധ ധര്‍ണ്ണ നടത്തി. എറണാകുളം ജില്ലയിലെ ധർണ്ണ കെപിസിസി വർക്കിംഗ് പ്രസിഡന്റ് പിടി തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മരകൊള്ളയക്ക് പിന്നിൽ പ്രവർത്തിച്ച മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും നിയമത്തിന് മുന്നിൽ കൊണ്ടു വരണമെന്ന് പിടി തോമസ് പറഞ്ഞു.