കൊല്ലം: എംസി ജോസഫൈനെതിരെ വനിതാ കമ്മീഷന് തന്നെ പരാതി നൽകി ബിന്ദു കൃഷ്ണ.ടെലിവിഷന്‍ പരിപാടിക്കിടെ പരാതി പറയാന്‍ വിളിച്ച സ്ത്രീയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ചാണ് കൊല്ലം ഡി സി സി അദ്ധ്യക്ഷ ബിന്ദു കൃഷ്ണ കമ്മിഷനിൽ പരാതി നൽകിയത്. പരാതിയുമായി വിളിച്ച സ്ത്രിയോട് ജോസഫൈൻ ധാർഷ്ട്യത്തോടെയും പുച്ഛത്തോടെയും ആണ്
സംസാരിച്ചതെന്നും ജോസഫൈനെതിരെ കേസെടുക്കണമെന്നും കോൺഗ്രസ് നേതാവ് പരാതിയിൽ ആവശ്യപ്പെട്ടു.
അതേസമയം പരാതി പറയാന്‍ വിളിച്ച സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന വാര്‍ത്ത ജോസഫൈന് അൽപ്പം മുമ്പ് നിഷേധിച്ചിരുന്നു. അങ്ങനെ പെരുമാറിയിട്ടില്ലെന്നും, ആരോപണം നിഷേധിക്കുകയാണെന്നും ജോസഫൈന് പറഞ്ഞു.