ജെയിംസ് ഗൺ സംവിധാനം ചെയ്യുന്ന “ദ സൂയിസൈഡ് സ്ക്വാഡ്” ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി . പതിവ് പോലെ വില്ലന്മാരെല്ലാം ഒരു പ്രത്യേക ദൗത്യത്തിനായി ഒത്തുചേരുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ബ്ലഡ്സപോർട്ട്, പീസ്മേക്കർ, കാപ്റ്റൻ ബമറാംഗ്, റാറ്റ്കാച്ചർ 2, കിംഗ് ഷാർക്ക്, ഹാർലിക്വിൻ എന്നിവർ ചേരുന്ന ദൗത്യം ലക്ഷ്യം കാണുമോ എന്നതാണ് ചോദ്യം.
ഡിസി ഫിലിംസ്, അറ്റലസ് എന്റർടെയ്ൻമെന്റ്, ദ സാഫ്രൺ കമ്പനി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. വാർണർ ബ്രോസ് പിക്ചേഴ്സാണ് വിതരണം.മാർഗോട്ട് റോബി, ഇദ്രിസ് എൽബ, ജോൺ സീന, സിൽവസ്റ്റർ സ്റ്റാലൻ, വയോള ഡേവിസ് എന്നിവർ അണിനിരക്കുന്ന ചിത്രം ഓഗസ്റ്റ് 6ന് തിയറ്ററുകളിലെത്തും.