കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഒരു പവന് സ്വര്‍ണത്തിന്റെ വില 35,200 രൂപയായി.ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 4400 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഈ മാസത്തിന്റെ തുടക്കത്തില്‍ 36,880 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. ജൂണ്‍ മൂന്നിന് ഇത് 36,960 രൂപയായി വര്‍ധിച്ച് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. മൂന്നാഴ്ചക്കിടെ 1700 രൂപയാണ് കുറഞ്ഞത്.