കുവൈത്ത് സിറ്റി: കുവൈത്തില്‍ കോവിഡ് ബാധിച്ചു മരിച്ചവരിൽ 99.1 ശതമാനവും പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവർ. കുത്തിവെപ്പ് എടുത്തവർക്കും കൊറോണ വൈറസ് ബാധിക്കുന്നുണ്ടെങ്കിലും മരണത്തിലേക്ക് എത്തുന്ന ഗുരുതരാവസ്ഥയിലേക്ക് പോകാൻ സാധ്യത കുറവാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
വാക്സിൻ സ്വീകരിച്ചവർക്ക് പ്രതിരോധ ശേഷി കൂടുതലായിരിക്കും. ആദ്യ ഡോസ് സ്വീകരിച്ചവർക്ക് 50 ശതമാനവും രണ്ട് ഡോസും സ്വീകരിച്ചവർക്ക് 90 ശതമാനവും പ്രതിരോധ ശേഷി ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.
അതേസമയം, നൂറുശതമാനം പ്രതിരോധ ശേഷി ഉണ്ടാകുമെന്ന് പറയാൻ കഴിയില്ല. അതുകൊണ്ടാണ് ജാഗ്രത തുടരണമെന്ന് പറയുന്നത്.
മാസ്ക് ധരിക്കുക, കൈ കഴുകുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ എല്ലാ മാർഗനിർദേശങ്ങളും കുത്തിവെപ്പെടുത്തവരും പാലിക്കണം. അതിനിടെ കുത്തിവെപ്പ് ദൗത്യം ആരോഗ്യ മന്ത്രാലയം കാര്യക്ഷമതയോടെ അതിവേഗം മുന്നോട്ടുകൊണ്ടുപോകുന്നുണ്ട്. കൂടുതൽ ഡോസ് വാക്സിൻ ലഭിക്കുന്നതിനനുസരിച്ച് വിതരണത്തിന് ആരോഗ്യ മന്ത്രാലയം സൗകര്യമൊരുക്കും.കുവൈത്തില്‍ കോവിഡ് ബാധിച്ചു മരിച്ചവരിൽ 99.1 ശതമാനവും വാക്സിൻ എടുക്കാത്തവർ