മനാമ: ബഹ്റൈനിൽ പുതുക്കിയ യാത്രാ നിബന്ധനകൾ ജൂൺ 25ന് നിലവിൽ വരും. കോവിഡ് കേസുകൾ ഉയർന്ന സാഹചര്യത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് പുതുക്കിയത്. അതേസമയം, ഇന്ത്യ ഉൾപ്പെടെ റെഡ് ലിസ്റ്റിൽ ഉൾപ്പെട്ട രാജ്യങ്ങളിൽനിന്ന് വരുന്നവർക്ക് നിലവിലുള്ള നിയന്ത്രണങ്ങളിൽ കാര്യമായ മാറ്റമില്ല. വ്യോമ ഗതാഗതമന്ത്രാലയമാണ് പുതിയ നിബന്ധനകൾ പ്രഖ്യാപിച്ചത്.
റെഡ് ലിസ്റ്റ് രാജ്യങ്ങളിൽനിന്ന് വരുന്നവർക്കുള്ള നിബന്ധനകൾ:
(കോവിഡ് വാക്സിൻ എടുത്തവരും എടുക്കാത്തവരും ഉൾപ്പെടെ)
1. ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താൻ, ശ്രീലങ്ക, നേപ്പാൾ, വിയറ്റ്നാം എന്നീ റെഡ് ലിസ്റ്റ് രാജ്യങ്ങളിൽനിന്ന് വരുന്നവർ യാത്ര പുറപ്പെടുന്നതിന് മുമ്പ് 48 മണിക്കുറിനുള്ളിൽ നടത്തിയ കോവിഡ് പി.സി.ആർ ടെസ്റ്റിെൻറ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. (ആറ് വയസിന് മുകളിലുള്ളവർക്ക് മാത്രം)
2. സർട്ടിഫിക്കറ്റിൽ ക്യൂ.ആർ കോഡ് നിർബന്ധമായും ഉണ്ടായിരിക്കണം.
3. എല്ലാ യാത്രക്കാരും വിമാനത്താവളത്തിൽ എത്തുേമ്പാഴും തുടർന്ന് 10ാം ദിവസവും പി.സി.ആർ പരിശോധന നടത്തണം
4. കോവിഡ് പരിശോധനക്കുള്ള 24 ദിനാർ ബി അവെയർ ആപ്പ്, ബഹ്റൈൻ ഇ-ഗവൺമെൻറ് പോർട്ടൽ എന്നിവ വഴിയോ വിമാനത്താവളത്തിലെ കിേയാസ്കിൽ കറൻസിയിലോ കാർഡ് വഴിയോ അടക്കാം.
5. ഇൗ രാജ്യങ്ങളിൽനിന്ന് പ്രവേശനം ബഹ്റൈൻ പൗരൻമാർ, ബഹ്റൈനിൽ റസിഡൻസ് വിസയുള്ളവർ എന്നിവർക്ക് മാത്രം
6. 14 ദിവസത്തിനിടെ റെഡ് ലിസ്റ്റ് രാജ്യങ്ങൾ വഴി യാത്ര ചെയ്തവർക്കും പ്രവേശനമില്ല. (ബഹ്റൈൻ പൗരൻമാർ, ബഹ്റൈനിൽ റസിഡൻസ് വിസയുള്ളവർ എന്നിവർക്ക് ഇത് ബാധകമല്ല)
7. 10 ദിവസത്തെ ക്വാറൻറീൻ നിർബന്ധം. സ്വന്തം പേരിലോ നേരിട്ട് ബന്ധമുള്ള കുടുംബാംഗത്തിെൻറ പേരിലോ ഉള്ള താമസ സ്ഥലത്തോ എൻ.എച്ച്.ആർ.എ അംഗീകരിച്ച ക്വാറൻറീൻ കേന്ദ്രത്തിലോ താമസിക്കണം. ആറ് വയസിൽ താഴെയുള്ളവർക്ക് ഇളവുണ്ട്.
മറ്റ് രാജ്യങ്ങളിൽനിന്ന് വരുന്നവർക്കുള്ള നിബന്ധന:
1. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ് പി.സി.ആർ പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. (ആറ് വയസിന് മുകളിലുള്ളവർക്ക് മാത്രം)
2. സർട്ടിഫിക്കറ്റിൽ ക്യൂ.ആർ കോഡ് നിർബന്ധമായും ഉണ്ടായിരിക്കണം.
3. എല്ലാ യാത്രക്കാരും വിമാനത്താവളത്തിൽ എത്തുേമ്പാഴും തുടർന്ന് 10ാം ദിവസവും പി.സി.ആർ പരിശോധന നടത്തണം
4. കോവിഡ് പരിശോധനക്കുള്ള 24 ദിനാർ ബി അവെയർ ആപ്പ്, ബഹ്റൈൻ ഇ-ഗവൺമെൻറ് പോർട്ടൽ എന്നിവ വഴിയോ വിമാനത്താവളത്തിലെ കിേയാസ്കിൽ കറൻസിയിലോ കാർഡ് വഴിയോ അടക്കാവുന്നതാണ്.
5. 10 ദിവസത്തെ ക്വാറൻറീൻ നിർബന്ധം. സ്വന്തം പേരിലോ നേരിട്ട് ബന്ധമുള്ള കുടുംബാംഗത്തിെൻറ പേരിലോ ഉള്ള താമസ് സ്ഥലത്തോ എൻ.എച്ച്.ആർ.എ അംഗീകരിച്ച ക്വാറൻറീൻ കേന്ദ്രത്തിലോ താമസിക്കണം. ആറ് വയസിൽ താഴെയുള്ളവർക്ക് ഇളവുണ്ട്.
ബഹ്റൈനിൽ പുതുക്കിയ യാത്രാ നിബന്ധനകൾ ജൂൺ 25ന് നിലവിൽ വരും
റെഡ്ലിസ്റ്റിൽ ഉൾപ്പെടാത്ത ചില രാജ്യങ്ങളിൽനിന്നുള്ളവർക്ക് കോവിഡ് പരിശോധന, ക്വാറൻറീൻ എന്നിവയിൽ ഇളവുകൾ നൽകിയിട്ടുണ്ട്.
1. ബഹ്റൈൻ ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് നേടിയ യാത്രക്കാർക്ക് യാത്ര പുറപ്പെടുന്നതിന് മുമ്പുളള കോവിഡ് പരിശോധനയും ക്വാറൻറീനും ആവശ്യമില്ല. ഇവർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവരായിരിക്കണം. ബഹ്റൈൻ, ജി.സി.സി, ഗ്രീസ്, സൈപ്രസ്, ഹംഗറി, ഇസ്രായേൽ എന്നിവിടങ്ങളിൽനിന്നുള്ളവർക്കാണ് ഇത് ബാധകം. ഇവർ ബഹ്റൈനിൽ എത്തുേമ്പാഴും തുടർന്ന് 10ാം ദിവസവും കോവിഡ് ടെസ്റ്റ് നടത്തണം.
2. അമേരിക്ക, യു.കെ, യൂറോപ്പ്, കാനഡ, ആസ്ട്രേലിയ, ന്യൂസിലൻഡ്, ദക്ഷിണ കൊറിയ, ജപ്പാൻ, സിംഗപ്പൂർ എന്നിവിടങ്ങളിൽനിന്ന് വാക്സിനേഷൻ സർട്ടിഫിക്കറ്റ് ലഭിച്ച പൂർണ്ണമായും വാക്സിൻ സ്വീകരിച്ചവർക്ക് ക്വാറൻറീൻ ആവശ്യമില്ല. ഇവർ യാത്ര പുറപ്പെടുന്നതിന് മുമ്പുള്ള ടെസ്റ്റും ബഹ്റൈനിൽ എത്തിയ ശേഷമുള്ള രണ്ട് ടെസ്റ്റുകളും നടത്തണം.