ന്യൂഡല്‍ഹി: ബാങ്ക് വായ്പ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദി, വിജയ് മല്യ, മെഹുൽ ചോക്സി എന്നിവരുടെ 18, 170 കോടി രൂപ വരുന്ന ആസ്തികൾ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടു കെട്ടി. ഇതിൽ 9371 കോടി രൂപ കേന്ദ്ര സർക്കാരിനും പൊതുമേഖല ബാങ്കുകൾക്കും കൈമാറിയെന്നും ഇഡി വ്യക്തമാക്കി.
കേസില്‍ ബാങ്കുകള്‍ക്കുണ്ടായ നഷ്ടത്തിന്റെ 80.45 ശതമാനം നഷ്ടമാണ് ഈടാക്കിയതെന്നാണ് ഇഡി വിശദമാക്കുന്നത്. വിദേശത്തേക്കും ആഭ്യന്തര തലത്തിലും നടന്ന പണക്കൈമാറ്റത്തിന്റെ രേഖകളും ഇഡി കണ്ടെത്തിയെന്ന് വിശദമാക്കി. നിയമനടപടികള്‍ നേരിടാനായി ഇവരെ തിരികെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികളും തുടരുകയാണ്.
9000 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പാണ് മല്യയുടെ പേരിലുള്ളത്. 2016 മാര്‍ച്ച 2നാണ് മല്യ രാജ്യം വിട്ടത്. ചോക്സിയും മോദിയും പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 13500 കോടി രൂപയുടെ സാമ്പത്തിക തിരിമറിയാണ് നടത്തിയത്. ഇവര്‍ 2018 ജനുവരിയിലാണ് രാജ്യം വിട്ടത്.