ബറൈച്ച് :ഒന്നര വയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതിയ പൊലീസ് വെടിവച്ച് വീഴ്ത്തി പിടികൂടി. ഉത്തര്‍പ്രദേശിലെ ബറൈച്ച് ജില്ലയിലാണ് 30കാരനായ പ്രതി ഒന്നരവയസുള്ള കുട്ടിയെ പീഡിപ്പിച്ചത്.
അമ്മയ്ക്കൊപ്പം വീട്ടില്‍ ഉറങ്ങിക്കിടന്ന ഒന്നരവയസുള്ള കുഞ്ഞിനെ എടുത്ത് കൊണ്ടുപോയി അടുത്തുള്ള സ്കൂളില്‍ വച്ച് ലൈംഗികമായി പീഡനത്തിനിരയാക്കുകയായിരുന്നു. ചികില്‍സയിലിരിക്കെയാണ് കുഞ്ഞ് മരിച്ചത്.
തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. സംഭവമറിഞ്ഞ് പ്രതിയെ അന്വേഷിച്ചിറങ്ങിയ നാട്ടുകാര്‍ തന്നെയാണ് ഇയാളെ പിടികൂടിയത്. ബലാല്‍സംഗത്തിന് ഇരയായ കുഞ്ഞ് ചികില്‍സയിലിരിക്കെ മരിക്കുകയും ചെയ്തു.
മൃതദേഹം പോസ്മോര്‍ട്ടിന് അയച്ചു. കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. പോക്സോ അടക്കമുള്ള വകുപ്പുകളും ചുമത്തി.
നാട്ടുകാര്‍ പിടികൂടി നന്നായി കൈകാര്യം ചെയ്ത ശേഷമാണ് പ്രതിയെ പൊലീസിനെ ഏല്‍പ്പിച്ചത്. തുടര്‍ന്ന് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ കൊണ്ടുപോയപ്പോഴാണ് രക്ഷപ്പെട്ട് ഓടിയത്. പിന്നാലെ പൊലീസ് ഇയാളുടെ കാലില്‍ വെടിവച്ച് വീഴ്ത്തി പിടികൂടുകയായിരുന്നു.