തിരുവനന്തപുരം;സര്‍വ്വകലാശാലകളില്‍ നിന്നും വിരമിച്ച ജീവനക്കാരുടെ പെന്ഷന് പരിഷ്കരിക്കാന്‍ തീരുമാനിച്ചു. ശമ്പള പരിഷ്കരണത്തിനോടൊപ്പം 1.07.2019 മുതല്‍ പെന്ഷന് പരിഷ്ക്കരണവും പ്രാബല്യത്തില്‍ വരും. 2021 ജൂലൈ 1 മുതല്‍ പരിഷ്ക്കരിച്ച പ്രതിമാസ പെന്ഷന് നല്കി തുടങ്ങും. പാര്‍ട്ട് ടൈം പെന്‍ഷന്‍കാര്‍ക്കും ഈ വ്യവസ്ഥയില്‍ പെന്ഷന് നല്‍കും.