തൃശൂര്‍:കോവിഡ് കേസുകൾ കുറഞ്ഞ പശ്ചാത്തലത്തില്‍ ഗുരുവായൂരില്‍ നാളെ മുതല്‍ ഭക്തര്‍ക്ക് പ്രവേശനത്തിന് അനുമതി നൽകി. ഒരു ദിവസം 300 പേര്‍ക്കാണ് ദര്‍ശനത്തിന് അനുമതി നല്‍കിയത്. ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമാണ് ദര്‍ശനം. വിവാഹങ്ങള്‍ക്കും നാളെ മുതല്‍ അനുമതി നല്‍കിയതായി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.
കഴിഞ്ഞദിവസം ആരാധനാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കിയിരുന്നു.ആദ്യഘട്ടത്തില്‍ ഒരേ സമയം 15 പേരെ പ്രവേശിപ്പിക്കാനാണ് അനുമതി നല്‍കുക. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.