ലോകം ഇന്ന് കോവിഡ് ഭീതിയിലാണ്. രോഗം വരാതിരിക്കാനും വൈറസ് ബാധയെ പ്രതിരോധിക്കാനും ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്ന മുൻകരുതലുകൾ എടുക്കുമ്പോഴും ആരോഗ്യകാര്യങ്ങളിൽ പലർക്കും ആശങ്കയുണ്ട്. വ്യക്തി ശുചിത്വവും രോഗപ്രതിരോധശേഷി വർധിപ്പിക്കലുമാണ് കോവിഡിനെ നേരിടാനുള്ള വഴി. കോവിഡ് പ്രതിരോധത്തിന് ആഹാരം പ്രധാനമാണെന്ന് ലോകാരോഗ്യസംഘടന വ്യക്തിമാക്കിയതോടെ രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ എന്തെല്ലാം ഭക്ഷണം കഴിക്കാം എന്നത് പ്രധാനമാണ്.പോഷകാഹാരക്കുറവും അനാരോഗ്യകരമായ ഭക്ഷണശീലവും രോഗപ്രതിശേഷി കുറയ്ക്കുകയും പകർച്ച വ്യാധികൾക്ക് പെട്ടെന്ന് പിടിപെടാൻ കാരണമാവുകയും ചെയ്യുമെന്ന് എല്ലാവർക്കും അറിയാം. ഈ സമയത്ത് ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഇവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. എന്തൊക്കെ ഭക്ഷണം കഴിക്കണം, എന്തൊക്കെ കഴിക്കരുത് എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്.
1, പ്രോട്ടീന്‍, അയേണ്‍ എന്നീ ഘടകങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി കോവിഡ് രോഗികള്‍ക്ക് ദിവസവും ബദാം കഴിക്കാം.
2, ഫൈബര്‍ ധാരാളമടങ്ങിയ ഭക്ഷണവും കൊവിഡ് രോഗികള്‍ കഴിക്കേണ്ടതുണ്ട്. ഇതിനായി ബ്രേക്ക്ഫാസ്റ്റിന് റാഗി ദോശ, ഓട്ട്മീല്‍ എന്നിവ തെരഞ്ഞെടുക്കാം
3, ശര്‍ക്കര, നെയ് എന്നിവയും കോവിഡ് രോഗികള്‍ക്ക് നല്ലതാണ്. പോഷകസമൃദ്ധമാണ് എന്നതിനാലാണ് ഇവ കഴിക്കാനായി നിര്‍ദേശിക്കുന്നത്.
4, സംസ്കരിച്ച ധാന്യങ്ങൾ ഉപയോഗിക്കുന്നതിന് പകരം തവിടോട് കൂടിയ ധാന്യങ്ങൾ ഉപയോഗിക്കാം. നെല്ല്, കുത്തരി, രാഗി, ഗോതമ്പ് തുടങ്ങിയവ. തവിടിൽ നിയാസിൽ, തയമിൻ, ഫോളിക് ആസിഡ് തുടങ്ങിയ വിറ്റാമിനുകളും സിങ്ക്, ഇരുമ്പ്, മഗ്നീഷ്യം, മാൻഗനീസ് തുടങ്ങിയ ധാതുക്കളും അടങ്ങിയിരിക്കുന്നു.
5, മധുരം കുറഞ്ഞതും പുളിയുള്ളതുമായ പഴങ്ങളാണ് തിരഞ്ഞെടുക്കേണ്ടത്. ഒാറഞ്ച്, മുസംബി, ആപ്പിൾ, സബർജിൽ, ഉറുമാമ്പഴം, പപ്പായ, മുന്തിരി തുടങ്ങിയവ കഴിച്ചോളൂ. ദിവസം അഞ്ച് കപ്പ് എന്ന അളവിൽ കഴിച്ചിരിക്കണം.
6, മാംസ്യം അഥവാ പ്രോട്ടീൻ അടങ്ങിയ പയർ വർഗങ്ങൾ, പരിപ്പ്, മീൻ, മുട്ട തുടങ്ങിയവയിലേതെങ്കിലും നിർബന്ധമായും ഉൾപ്പെടുത്തണം. ഒമേഗ-3 ധാരാളം അടങ്ങിയ ചെറിയമീനുകൾ കറിവെച്ച് ഉപയോഗിക്കാം.