കൊച്ചി; കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായതിന് പിന്നാലെ നിർത്തിവച്ച കൊച്ചി മെട്രോ സർവീസ് അടുത്ത ആഴ്ച്ച മുതല്‍ പുനരാരംഭിച്ചേക്കും. സര്‍വീസ് നടത്തുന്നതിന് കെഎംആര്‍എല്‍ സര്‍ക്കാരിനോട് അനുമതി തേടി. ലോക്ക്ഡൗണിൽ ഇളവ് നൽകിയതിനെ തുടർന്ന് ബസ്- ടാക്സി സര്‍വ്വീസുകള്‍ പുനരാരംഭിച്ചിട്ടുണ്ട്. എന്നാല്‍ മെട്രോ ട്രെയിൻ സർവീസിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല. രാജ്യത്തെ മറ്റിടങ്ങളില്‍ മെട്രോ സർവീസ് ആരംഭിച്ചിട്ടുണ്ട്. അതിനാൽ സര്‍വീസിന് അനുമതി നല്‍കണമെന്നാണ് സംസ്ഥാന സര്‍ക്കാരിനോട് കെഎംആര്‍എല്‍ ആവശ്യപ്പെട്ടിരിയ്ക്കുന്നത്.