തിരുവനന്തപുരം: ബ്രണ്ണന്‍ കോളജ് വിവാദത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തനിക്കെതിരെ ഇതിന് മുന്‍പും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. പല നീക്കങ്ങള്‍ ഉണ്ടാകുകയും ചെയ്തിട്ടുണ്ട്. അതൊന്നും തന്നെ പ്രത്യേകിച്ച് ബാധിക്കുന്ന കാര്യങ്ങളല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെ സുധാകരന് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏകാധിപതിയെന്ന കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്റെ ആരോപണത്തില്‍ അതൊക്കെ ജനം തീരുമാനിക്കട്ടെയെന്ന് മുഖ്യമന്ത്രി പറഞ്ഞു.